കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിൽ പഠിക്കുന്ന 19 വയസ്സുള്ള മലയാളി വിദ്യാർഥി ജുവാൻ ജോസ് ജെബിൻ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. രണ്ടാം സെമസ്റ്റർ വിദ്യാർഥിയായ ജുവാന്റെ മൃതദേഹം കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിനുതാഴെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. പോലീസ് അസ്വാഭാവിക മരണമായി കേസ് എടുത്ത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടിനായി ആശുപത്രിയിലേക്ക് അയച്ചു. ഹോസ്റ്റലിൽ നിന്നും വീണുമരിച്ചു എന്നാണ് അധികൃതർ വീട്ടുകാർക്ക് അറിയിച്ചത്. ബന്ധുക്കൾ കൊൽക്കത്തയിലെത്തിയതോടെ പരിശോധന ശക്തമായി. 2012-ലും 2015-ലും ഇതേ കാമ്പസിൽ വിദ്യാർഥികൾ ദുരൂഹ മരണമടഞ്ഞിരുന്നു. 2015-ൽ കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇത്തവണയും കൊലപാതകമാണോ എന്ന സംശയം
ഉയരുന്നു.
Photo and News Source: Mathrubhumi


