മൂന്നാറിലെ പ്രശസ്തമായ ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികൾക്കായി പുതിയ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ഈ ഉദ്യാനം. 3.60 കോടി രൂപ ചെലവഴിച്ച് 34 മീറ്റർ നീളത്തിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജിലൂടെ ഉദ്യാനത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

ഒരേ സമയം 30 പേർക്ക് പ്രവേശിക്കാവുന്ന ഈ ബ്രിഡ്ജിൽ മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ടിക്കറ്റ്. കൂടാതെ, 1500-ലധികം പൂച്ചെടികളുടെ വിപുലമായ ശേഖരവും സൂപ്പർ റിയാലിറ്റി ഡോം തിയേറ്ററും ഇവിടെയുണ്ട്. 360 ഡിഗ്രി ദൃശ്യങ്ങൾ കാണാൻ കഴിയുന്ന ഡോം തിയേറ്ററിൽ ഒരേ സമയം 30 പേർക്കാണ് പ്രവേശനം. ആംഫി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ, ഫിഷ് സ്പ, ചെയർ മസാജ്, 16ഡി തിയേറ്റർ, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, കോഫിഷോപ്പ്, സെൽഫി പോയിന്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ പ്രവർത്തനരഹിതമാണ്.

Photo and News Source: Mathrubhumi