ചങ്ങനാശ്ശേരിയിൽ വച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാസമ്മേളനം സമാപിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന അനുമോദനസമ്മേളനത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച 29 കെ.എസ്.എസ്.പി.യു. അംഗങ്ങളെയും രചനാ മത്സര വിജയികളെയും ആദരിച്ചു.

ജില്ലാ പ്രസിഡന്റ് ജോസി തോമസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ നായർ, ജില്ലാ സെക്രട്ടറി കെ. കേശവൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക വേദി കണവീനർ പി.കെ. അബ്ദുൽകരീം, ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ. ലഭിതാഭായി എന്നിവരും പ്രസംഗിച്ചു.

വനിതാസമ്മേളനം സാമൂഹിക പ്രവർത്തക മെറീറ്റ മാനുവൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ തിരഞ്ഞെടുപ്പിൽ ജോസ് തോമസ് പാമ്പാടി, കെ. കേശവൻ പള്ളം, എം.പി. മോഹനചന്ദ്രപ്രതാപ്, പ്രൊഫ. കെ.എസ്. ജയചന്ദ്രൻ, ടി.വി. സരസ്വതി, ജെയിംസ് മാത്യു, കെ.വി. ജോസ്, കെ.സി. കുമാരൻ, എ.കെ. അമ്മിണി, എം.എൻ. രാജൻ, എം.എസ്. ചന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു.

വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. കേശവൻ, സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. ചന്ദ്രൻ, മറ്റപ്പള്ളി ശിവശങ്കരപിള്ള, പ്രൊഫ. വിജയം ജോസഫ്, വി.ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Photo and News Source: Mathrubhumi