മനാമയിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ഈദ്, വിഷു, ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ സംയുക്തമായി സംഘടിപ്പിച്ചു.
വിവിധ കലാപ്രകടനങ്ങളും കുടുംബാംഗങ്ങൾക്കായുള്ള ഗെയിംസുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഏകദേശം ആയിരത്തോളം പേർ പങ്കെടുത്ത മഹാ സംഗമം, ബി.കെ.എസ്.ന്റെ സാമൂഹിക ഐക്യത്തിന്റെ ശക്തമായ തെളിവായി.
ബി.കെ.എസ്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കരക്കലും സംഘാടകരെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിച്ചു.
Photo and News Source: Mathrubhumi



