ലഹരിപാനീയങ്ങളല്ലാത്ത നിത്യഭക്ഷണങ്ങളിൽ പോലും ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നത് പലർക്കും അറിയാത്ത വസ്തുതയാണ്. പുളിപ്പിക്കൽ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാൽ ഉൽപ്പന്നങ്ങളായ തൈരിൽ സ്വാഭാവികമായും മദ്യം ഉണ്ടാകുന്നു. പക്ഷേ, ഇതിന്റെ അളവ് വളരെ നിസ്സാരമായതിനാൽ ആരോഗ്യത്തിന് ഭീഷണിയല്ല. സോഫ്റ്റ് ഡ്രിങ്കുകളായ കൊക്കകോള, ഫാന്റ, സ്പ്രൈറ്റിൽ 0. 5% വരെ ആൽക്കഹോൾ ഉണ്ടാകാം. എന്നാൽ, ഇതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഉയർന്ന പഞ്ചസാരയുടെ അപകടമാണ്.

ബ്രെഡിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന യീസ്റ്റ് മാവ് പുളിപ്പിക്കുമ്പോൾ 1% വരെ ആൽക്കഹോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. പക്ഷേ, ബ്രെഡിനെ ചൂടാക്കുമ്പോൾ ഭൂരിഭാഗവും വാതകമായി മാറുന്നു. മുന്തിരി, ഓറഞ്ച്, ആപ്പിൾ ജ്യൂസുകളിലും ചെറിയ അളവിൽ മദ്യം കാണപ്പെടുന്നു. കൊംബുച്ച പോലുള്ള പുളിപ്പിച്ച പാനീയങ്ങളിൽ 0. 5% മുതൽ 5% വരെ ആൽക്കഹോൾ ഉണ്ടാകാം. വിനാഗിരി നിർമ്മാണത്തിലും ചെറിയ അളവിൽ മദ്യം അടങ്ങിയിരിക്കുന്നു.

Photo and News Source: Media Mangalam