ഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ്ങിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം മേയ് ഒന്നിന് നിലവിൽ വരും. പാർലമെന്റ് പാസാക്കിയ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ നിയമമനുസരിച്ച്, പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം ഗെയിമുകളുടെ പരസ്യങ്ങൾക്കും വിലക്കേർപ്പെടുത്തും.

ബാങ്കുകളും പേയ്മെന്റ് ഗേറ്റ്‍വേകളും ഇത്തരം ആപ്പുകളുമായുള്ള പണമിടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. ഇ-സ്പോർട്സുകളും വിദ്യാഭ്യാസ ഗെയിമുകളും പ്രോത്സാഹിപ്പിക്കപ്പെടും. ഓൺലൈൻ ഗെയിമിങ്ങിനായി പ്രത്യേക 'ഓൺലൈൻ ഗെയിമിങ് അതോറിറ്റി' രൂപീകരിക്കും. ഈ അതോറിറ്റി മേയ് ഒന്നുമുതൽ പ്രവർത്തനമാരംഭിക്കും.

പണം ഈടാക്കാത്ത ഗെയിമിങ്ങിന് രജിസ്ട്രേഷൻ ആവശ്യമില്ല. യുവാക്കളിലെ ഗെയിമിങ് ലഹരിയും സാമ്പത്തിക തട്ടിപ്പുകളും തടയുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

Photo and News Source: Sathyam Online