തൃശ്ശൂരിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം ആചാരപരമായി നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡുകൾ തീരുമാനിച്ചു. മാസങ്ങളായി തുടരുന്ന തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും.

പൂരം 24 മണിക്കൂർ ദുഃഖാചരണത്തിനുശേഷം നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. തൃശ്ശൂർ കലക്ടറേറ്റിലാണ് യോഗം. ഇതിനിടെ, പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ 14 പേർ മരിക്കുകയും 12 പേർ ചികിത്സയിലാവുകയും ചെയ്തു. ഇതിൽ അഞ്ചുപേരുടെ പൊള്ളൽ 70 ശതമാനത്തിലധികമാണ്.

പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, യോഗത്തിൽ എടുക്കുന്ന തീരുമാനത്തോടെ മുന്നോട്ടു പോകാൻ തയ്യാറാണെന്ന് അറിയിച്ചു. സംസ്ഥാന തലത്തിൽ മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അവർ സൂചിപ്പിച്ചു.

Photo and News Source: Sathyam Online