തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 41.1°C താപനില രേഖപ്പെടുത്തി. പുനലൂർ 39.8°C ആയിരുന്നു. സൂര്യാഘാത സാധ്യതയെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകി. വ്യാഴാഴ്ച വരെ ചൂട് തുടരുമെന്ന് പ്രവചനം.

പാലക്കാട് 40°C, കൊല്ലം 39°C, കോട്ടയം 38°C, മറ്റു ജില്ലകളിൽ 37°C വരെ ഉയരുമെന്ന് കേന്ദ്ര വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പവും കാരണം വരൾച്ചയും അസ്വസ്ഥതയും ഉണ്ടാകും. മലയോര മേഖലകളിൽ മാത്രം തണുപ്പ് നിലനിൽക്കും.

ചൂട് മൂലം സൂര്യാഘാതം, നിർജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പൊതുജനങ്ങൾ 11 am - 3 pm സമയം സൂര്യപ്രകാശം ഒഴിവാക്കണം. വെള്ളം കുടിക്കാനും, കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശം. പാദരക്ഷകളും കുടയുമൊക്കെ ഉപയോഗിക്കണം.

Photo and News Source: Samakalika Malayalam