കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയിലെ ഒരു ലോഡ്ജില്‍ എംഡിഎംഎ സംഭരിച്ചതിന് മൂന്ന് പേരെ പോലീസ് പിടികൂടി. ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര സ്വദേശി കാമ്യക റീജു എന്നിവരാണ് പ്രതികൾ. 108 ഗ്രാം എംഡിഎംഎ ലോഡ്ജില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ പേരിലാണ് ഇവർ മുറിയെടുത്തത്. പോലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതിയായ അമല്‍ മുന്‍പും ഇതേ കേസുമായി ബന്ധപ്പെട്ടിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവാക്കളും വിദ്യാര്‍ഥികളും ലക്ഷ്യമാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.

Photo and News Source: Siraj Live