ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പൽ പിടിച്ചെടുക്കപ്പെട്ടത്. ഐആർജിസി നടത്തിയ ആക്രമണത്തെ തുടർന്ന് സൈന്യം കപ്പൽ പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്ന കപ്പൽ, നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചുവെന്നും സമുദ്രസുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് ഇറാൻ നാവികസേനയുടെ ആരോപണം. എംഎസ്സി-ഫ്രാൻസസ്കാ, എപാമിനോഡ്സ് എന്നീ രണ്ട് കപ്പലുകളാണ് ഈ നടപടിയിൽ പിടിയിലായത്.

അവയുടെ ചരക്ക്, രേഖകൾ എന്നിവ ഇറാൻ പരിശോധനയ്‌ക്ക് വിധേയമാക്കുന്നു. ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിന് ശേഷം ഇറാന് ഇന്ത്യൻ സർക്കാർ കടുത്ത താക്കീത് നൽകിയിരുന്നു. ഇറാൻ-യുഎസ് ചർച്ചയിൽ പാകിസ്ഥാൻ മധ്യസ്ഥമാകുന്നതിനാൽ, ഇത്തരം നടപടികളുടെ പിന്നിൽ പാകിസ്ഥാൻ ഉള്ളതായി അഭ്യൂഹങ്ങളുമുണ്ട്.

Photo and News Source: Janmabhumi