കഴിഞ്ഞ മാസങ്ങളായി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ കടുത്ത വിൽപ്പന സമ്മർദം ചെലുത്തുന്നു. 2025 ജൂൺ മുതൽ രണ്ട് മാസങ്ങളിൽ മാത്രമാണ് വിദേശ നിക്ഷേപകർ വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിച്ചത്. ബാക്കിയുള്ള ആറ് മാസങ്ങളിൽ പ്രതിമാസം 30,000 കോടി രൂപയിലേറെ വിൽപ്പന നടന്നിട്ടുണ്ട്.
ആഭ്യന്തര നിക്ഷേപകർ (ഡി.ഐ.ഐ) ഇതിനിടയിൽ വൻ തോതിൽ പണം ഒഴുക്കിയതോടെ വിപണി തകർച്ചയിൽ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞ 10 മാസത്തിൽ രണ്ട് തവണ മാത്രമാണ് ഡി.ഐ.ഐകളുടെ പ്രതിമാസ നിക്ഷേപം 50,000 കോടി രൂപയിൽ താഴെയായത്. എങ്കിലും നിഫ്റ്റി സൂചിക ശതമാനം മാത്രം നേട്ടത്തിലാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടം നേരിടുന്നു. മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ വിശകലനകർ 'സെൽ' റേറ്റിംഗ് നൽകുന്നത് വിരളമാണ്. വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദം ഉണ്ടായിട്ടും 'ബൈ' റേറ്റിംഗ് നൽകുന്നത് ശ്രദ്ധേയമാണ്. ഹെഡ്ജ് ഫണ്ടുകളും ഗ്ലോബൽ ഫണ്ടുകളും ശുഭാപ്തി വിശ്വാസത്തോടെ മാത്രം മുന്നോട്ട് പോകുന്നു.
Photo and News Source: Dhanam



