യുഎഇ സെൻട്രൽ ബാങ്ക് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുകളിൽ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നത് നിർത്തണമെന്നാണ് നിർദ്ദേശം. ഉപഭോക്തൃ വിവരശേഖരണം ഉൾപ്പെടെ ഇവിടെ സേവനങ്ങൾ നടത്താൻ പാടില്ല.

വഞ്ചന, ആൾമാറാട്ടം, അക്കൗണ്ട് ഏറ്റെടുക്കൽ തുടങ്ങിയ അപകടസാദ്ധ്യതകൾ ഉയർത്തുന്നുവെന്ന് സിബിയുഎഇ മുന്നറിയിപ്പ് നൽകുന്നു. സെൻസിറ്റീവ് ഡാറ്റ ശേഖരണം, സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ എന്നിവയും സംഭവിക്കാം. പ്രവാസികൾ ഈ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

ട്രാൻസാക്ഷൻ നടന്നാൽ വാട്‌സാപ്പിലൂടെ മെസേജുകൾ ഇനി വരില്ല. ഒടിപി, പാസ്‌‌വേഡുകൾ എന്നിവ വാട്‌സാപ്പിലൂടെ കൈമാറരുത്. യുഎഇലെ ബാങ്കിംഗ് വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും സാധിക്കുമെന്ന് സിബിയുഎഇ കണ്ടെത്തിയിട്ടുണ്ട്. പുതിയ ബാങ്കിംഗ് സേവന വിവരങ്ങൾ, പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ വാട്‌സാപ്പിലൂടെ അയക്കുന്നത് നിരോധിച്ചിരിക്കുന്നു.

Photo and News Source: Kairali News