തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ 45% പൊള്ളലേറ്റ കണ്ണന്റെ ദുരിതം ഇന്നും തുടരുന്നു.

2016 ഏപ്രിൽ 10-ന് കൊല്ലത്തെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വൻ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 300-ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെടിക്കെട്ട് തൊഴിലാളിയായിരുന്ന കണ്ണൻ അന്നു വെളുപ്പിനു മൂന്നരയ്ക്ക് അമിട്ടുമായി കൊണ്ടുപോകുമ്പോൾ കമ്പപ്പുരയിൽ തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടായി. അഞ്ചു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചുവെന്നാണ് പറഞ്ഞത്. തുടർന്ന് പോസ്റ്റ്‌മോർട്ടം ഹാളിലേക്ക് കൊണ്ടുപോയപ്പോൾ കൈ അനങ്ങുന്നത് ആരോ കണ്ടു. കൈയിൽനിന്ന് ചോര ഒഴുകിയിരുന്നു. ഉടൻ ഐസിയുവിലേക്ക് മാറ്റി.

100 കഷ്ണം കല്ലുകൾ ശരീരത്തിൽ നിന്ന് എടുത്തു. പത്തു വർഷമായിട്ടും ചെരിപ്പ് ഇടാൻ പറ്റുന്നില്ല. ഇപ്പോഴും കേസിൽ പ്രതിയാണ്. മത്സരക്കമ്പങ്ങളും വെടിക്കെട്ടുകളും പൂർണമായും ഒഴിവാക്കണമെന്നാണ് കണ്ണന്റെ ആവശ്യം.

Photo and News Source: Newsthen