കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 668 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജിയണുകളിലും പ്രോജക്ടുകളിലും ഒഴിവുകളുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയൻ II-ൽ 81 സീറ്റുകളാണ്. ബിരുദം, ഡിപ്ലോമ, ഐ. ടി. ഐ. യോഗ്യതയുള്ളവർക്കാണ് അവസരം. ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി പോലുള്ള തസ്തികകളാണ്. സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സി. ടി.

യു. ഐ. എൽ. ) സബ്സിഡിയറിയിലും ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 11. വിശദാംശങ്ങൾക്കായി www. powergrid. in സന്ദർശിക്കുക.

Photo and News Source: Mathrubhumi