കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയർന്ന നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്നാണ് ദുരന്തനിവാരണ അതോറിറ്റി. തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും കാരണമാകും.
പൊതുജനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അറിയിപ്പ്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നു. ഈ സമയങ്ങളിൽ സൂര്യപ്രകാശം പരമാവധി ഒഴിവാക്കണം.
പുറം ജോലികൾ, മൽസ്യബന്ധനം, ബൈക്ക് യാത്ര, വിനോദസഞ്ചാരം എന്നിവയിൽ ഏർപ്പെടുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. തൊപ്പി, കുട, സൺഗ്ലാസ്, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.
Photo and News Source: Kerala Online News



