തായ്‌വാനിൽ വച്ചു നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ പത്തനംതിട്ട സ്വദേശികളായ ജുവിന ലിസ് തോമസും അനുജത്തി ജുലൈന ലിസ് തോമസും മലയാളി സഹോദരിമാർ തിളങ്ങി.

ജുവിന പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി. ജുലൈന പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി. ഇവരുടെ ചേച്ചി ജുനിയ ലിസ് തോമസ് ദേശീയ മെഡൽ ജേതാവാണ്. പത്താം ക്ലാസ് പരീക്ഷ കാരണം അവർ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ പോയി.

പത്തനംതിട്ട വാഴമുട്ടം നേഷൻ യു.പി.സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ജുവിനയും ലേ മൗണ്ട് ഗ്രീൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ജുലൈനയും അഭിജിത്ത് അമൽ രാജിന്റെ പരിശീലനത്തിലാണ്. ഏഷ്യൻ ചാംപ്യനായ എൻ.എൽ.വക്കാസിയും ഇവരെ പരിശീലിപ്പിക്കുന്നു. ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികളുണ്ടായിരുന്നു. എല്ലാവർക്കും മെഡൽ ലഭിച്ചു. താരങ്ങൾ മലേഷ്യയിൽ പരിശീലനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങും.

Photo and News Source: Asianet News