ന്യൂഡൽഹിയിൽ നിന്നും; കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരരുടെ വെടിയേറ്റ് 26 പേർ കൊല്ലപ്പെട്ടത് ഇന്ന് ഒരു വർഷം. ഈ ദുരന്തത്തെ ഇന്ത്യ ഒരിക്കലും മറക്കുകയുമില്ല, പൊറുക്കുകയുമില്ലെന്ന് മലയാളി താരം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.

പൊലിഞ്ഞ ജീവനുകൾക്ക് ആദരവ് അർപ്പിച്ച ഉണ്ണി മുകുന്ദൻ, രക്തസാക്ഷികളായവർക്ക് പ്രണാമവും അർപ്പിച്ചു. ബൈസരൺ താഴ്‍വരയിൽ നടന്ന ആക്രമണത്തിൽ കൊച്ചി സ്വദേശി രാമചന്ദ്രൻ ഉൾപ്പെടെ 26 പേരും മരണമടഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകർത്ത് അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കു തിരിച്ചടി നൽകി. ലഷ്കറെ തയിബയുടെ നിഴൽ സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആക്രമണത്തിന് നേതൃത്വം നൽകിയ സുലൈമാൻ (ഹാഷിം മൂസ), അഫ്ഗാനി, ജിബ്രാൻ എന്നിവരെ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി.

Photo and News Source: Janmabhumi