ഉണ്ണാമൻ ഒരു മിടുക്കനായ കുട്ടിരാക്ഷസനായിരുന്നു. മരംകയറൽ, നീന്തൽ, പാട്ടുപാടൽ എന്നീ കാര്യങ്ങളിൽ സമർത്ഥനായിരുന്നു അവൻ. എന്നാൽ, അവൻ അമിതമായി ഭക്ഷണം കഴിക്കുന്ന തീറ്റക്കൊതിയനായിരുന്നു. ദിവസവും രണ്ടു കുട്ടകം പാലും ഒരു കൂമ്പാരം ചോറും തിന്നുമായിരുന്നു. അങ്ങനെ ഉണ്ണാമൻ പൊണ്ണത്തടിയനായി മാറി. കൂട്ടുകാർ അവനെ ഉപേക്ഷിക്കുകയും കളികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഉണ്ണാമന് സങ്കടവും വിശപ്പും തോന്നി. പത്തുപതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഉണ്ണാമന്റെ പൊണ്ണത്തടി കുറഞ്ഞു. ചങ്ങാതിമാർ അവനെ സ്നേഹത്തോടെ ചെന്നുകണ്ടു.

ഉണ്ണാമൻ സന്തോഷത്തോടെ, ''നിങ്ങൾ സങ്കടപ്പെടുത്തിയത് നല്ല കാര്യത്തിനായിരുന്നു'' എന്ന് പറഞ്ഞു. പിന്നെ പഴയപോലെ കൂട്ടുകാരോടൊപ്പം പാട്ടുപാടി, കഥകൾ പറഞ്ഞ് കാടുകളിൽ കളിച്ചു നടന്നു. കരടിയപ്പൂപ്പൻ ഇത് കണ്ടു, കരടിക്കുഞ്ഞുങ്ങളോട്, ''കൂട്ടുകാരായാൽ ഇങ്ങനെ വേണം! '' എന്ന് ഉപദേശിച്ചു.

Photo and News Source: Mathrubhumi