വാഷിങ്ടണിൽ നിന്ന് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയിലാണ് വെടിനിർത്തൽ അനിശ്ചിതമായി നീട്ടിയത് പാകിസ്താന്റെ അഭ്യർഥന മാനിച്ചാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഇറാൻ ഭരണകൂടത്തിന് സമാധാനക്കരാറിലെത്താൻ ഏകീകൃത നിർദേശം മുന്നോട്ടുവയ്ക്കാൻ കൂടുതൽ സമയം നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ഉന്നയിച്ച അഭ്യർഥനയായിരുന്നു ഇത്. ഹോർമുസിലെ നാവിക ഉപരോധം തുടർന്നേക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, പാകിസ്താന്റെ അഭ്യർഥന സ്വീകരിച്ചതിന് പാക് പ്രധാനമന്ത്രി ട്രംപിനോട് നന്ദി അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും രണ്ടാംഘട്ട സമാധാന ചർച്ചകളിൽ പ്രതീക്ഷ ഉള്ളതായി ഷഹബാസ് പറഞ്ഞു. യുഎസ്-ഇറാൻ വെടിനിർത്തലിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ള സമയത്തായിരുന്നു ഈ പ്രഖ്യാപനം. കൃത്യമായ സമയപരിധി വെക്കാത്ത ആദ്യ സംഭവമാണിത്.

Photo and News Source: Mathrubhumi