കൊൽക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയൻസില്‍ ഒന്നാം വർഷ വിദ്യാര്‍ഥിയായിരുന്ന എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍, ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കുടുംബം ഉടനെ ബംഗാളിലേക്ക് യാത്രയായി. വിദ്യാര്‍ഥി എങ്ങനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്തുന്നതിനായി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു.
Photo and News Source: 24 News


