സൺ ടാൻ നീക്കാൻ വീട്ടിൽ തന്നെ പരിഹാരമുണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചർമ്മത്തിൽ പുരട്ടുന്നത് ടാനും ഇരുണ്ട പിഗ്മെന്റേഷനും കുറയ്ക്കും. ചർമ്മത്തിന് തിളക്കം നൽകുന്ന കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. ആന്റിഓക്‌സിഡന്റുകളും ഉരുളക്കിഴങ്ങിലുണ്ട്.
പൈനാപ്പിൾ പൾപ്പും നല്ലൊരു പരിഹാരമാണ്. തേനുമായി കലർത്തി ടാൻ ചെയ്ത ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകുക. വിറ്റാമിൻ എ, സി സമ്പുഷ്ടമായ പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈമും ഉണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകൾ മാറ്റി തിളക്കം നൽകുന്നു.
സ്‌ട്രോബെറി ടാനിനെ നീക്കാൻ നല്ലൊരു പ്രതിവിധിയാണ്. AHA, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ സ്ട്രോബെറി സ്വാഭാവിക ചർമ്മത്തിന് തിളക്കം നൽകുന്നു. നാരങ്ങ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ്. ഇതിലെ സിട്രിക് ആസിഡ്, വിറ്റാമിൻ സി ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി ടാനിനെ നീക്കുന്നു.
Photo and News Source: Kerala Online News



