തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പ് ചർച്ച ചെയ്യാനായി സംസ്ഥാന സർക്കാർ നാളെ അവലോകന യോഗം വിളിച്ചു ചേരുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കു പുറമെ, ഘടകക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.

പൂരത്തിന്റെ ആചാരപരമായ നടത്തിപ്പ് എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ ചർച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചു. സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരത്തിന്റെ നടത്തിപ്പിൽ അപകടസാധ്യതകൾ ഒഴിവാക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു പാറമേക്കാവ് ദേവസ്വം. നടപടികളിൽ സർക്കാരിനൊപ്പം ദേവസ്വം നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി.

Photo and News Source: Siraj Live