കൊറിയൻ ഓട്ടോമൊബൈൽ giant ആയ കിയ, ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി കീഴടക്കാൻ പുതിയ മോഡലുകൾ ഇറക്കാനൊരുങ്ങുന്നു. സിറോസ് ഇവി, സോറെന്റോ ഹൈബ്രിഡ്, കാർണിവൽ ഹൈബ്രിഡ് എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ വാഹനങ്ങൾ. 2026-ൽ നടക്കുന്ന ഇൻവെസ്റ്റർ ഡേയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കമ്പനി സൂചിപ്പിക്കുന്നു.
2030-ഓടെ ഇന്ത്യയിൽ 10 പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കിയയുടെ ലക്ഷ്യം. ഇതിൽ ഭൂരിഭാഗവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളായിരിക്കും. രാജ്യത്തെ വാർഷിക വിൽപ്പന 4 ലക്ഷം യൂണിറ്റിലേക്ക് ഉയർത്തുകയെന്നും വിപണിയിലെ പങ്കാളിത്തം 7.6% ആയി ഉയർത്തുകയെന്നും കമ്പനി ലക്ഷ്യമിടുന്നു.
സിറോസ് ഇവി, കിയയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്.യു.വി ആയി എത്താൻ സാധ്യത. എം.ജി. വിൻഡ്‌സർ ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവയ്ക്ക് എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സോറെന്റോ ഹൈബ്രിഡ് ഫോർച്യൂണറിനെ വെല്ലുവിളിക്കുമെന്നും കാർണിവൽ ഹൈബ്രിഡ് പ്രീമിയം വിഭാഗത്തിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
Photo and News Source: Sathyam Online


