തൃശൂർ മുണ്ടത്തിക്കോടിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും 20-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 40 പേർ അവിടെ ജോലി ചെയ്തിരുന്നതായി അറിയുന്നു. അഞ്ച് വെടിപ്പുരകളും നിമിഷങ്ങൾക്കകം കത്തിയമരുകയും ഉള്ളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ പോലും സമയം ലഭിക്കാതെ വരികയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തുടർച്ചയായ സ്ഫോടനങ്ങളെത്തുടർന്ന് അവർക്ക് സമീപത്തേക്ക് എത്താൻ കഴിഞ്ഞില്ല.

ഈ ദുരന്തത്തെത്തുടർന്ന് തൃശൂർ പൂരം ചടങ്ങുകൾ വെടിക്കെട്ട് ഒഴിവാക്കി നടത്തുന്നതിനെക്കുറിച്ച് ഉന്നതതല യോഗത്തിൽ ചർച്ച നടക്കുന്നു. ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ്. പ്രാഥമിക നിഗമനമനുസരിച്ച്, ഉണക്കാൻ ഇട്ടിരുന്ന വെടിമരുന്ന് തിരകളിലാണ് ആദ്യം തീ പിടിച്ചത്. സ്ഫോടനത്തിൽ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

Photo and News Source: Kairali News