തമിഴ്‌നാട്ടിലെ വാല്‍പ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. പുലര്‍ച്ചെയായിരുന്നു മരണം. ഡോക്ടര്‍മാരുടെ വൈകിപ്പിക്കലാണ് മരത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ.
അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേരും ഇപ്പോഴും ചികിത്സയിലാണ്. മുഹമ്മദ് ഫായിസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണത്തിലാണ് ഇദ്ദേഹം. സഹദീൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടായതിനാൽ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മസ്‌നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷണത്തിലാണ്.
Photo and News Source: Kerala Online News



