തൃശ്ശൂർ മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തെത്തുടർന്ന് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന ആരംഭിച്ചു. അപകട സ്ഥലത്ത് വിദഗ്ധർ മൃതദേഹ ഭാഗങ്ങൾക്കായി തെരച്ചിൽ നടത്തുന്നു. കെഡാവർ നായ്ക്കളെയും ഉപയോഗിച്ച് പരിശോധന നടത്തും. ഇതുവരെ 5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. ആകെ 13 പേർ ചികിത്സയിലാണ്. അവരിൽ 5 പേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ടുപേർ വെന്റിലേറ്ററിലുമുണ്ട്. രാവിലെ മുതൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. 9 മൃതദേഹങ്ങളിൽ 5-ന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
ബാക്കിയുള്ളവയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളിൽ 11-ന്റെ പോസ്റ്റ്മോർട്ടും പൂർത്തിയായി. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ തുടരുന്നു. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയിരിക്കുന്നു.
Photo and News Source: Asianet News



