പെഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമ്മകൾ ഇന്ന് രാജ്യത്തെ വലയം ചെയ്യുന്നു. ഒരു വർഷം മുമ്പ് നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. അതിർത്തി കടന്ന പാകിസ്താൻ തീവ്രവാദികൾ ബൈസൺ വാലിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. മതം ചോദിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തിയത് രാജ്യത്തിന്റെ മതേതര മനസ്സിനെ തകർത്തു. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടി നൽകിയെങ്കിലും അതിർത്തി കടന്നു ഭീകരവാദികൾ എങ്ങനെ രാജ്യത്തെ എത്തി എന്നുള്ളതിന് ഉത്തരം ലഭിച്ചിട്ടില്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപി ഭരണത്തിൽ ഭീകരക്രമണങ്ങൾ തുടർക്കഥയാകുന്നതിലെ ഒടുവിലത്തേതായിരുന്നു പെഹൽഗാം ആക്രമണം. സാധാരണ പൗരന്മാരുടെ ജീവനാണ് രാജ്യത്തിന് നഷ്ടമായത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കുറിച്ചുള്ള ആശങ്കയും ചർച്ചയും സജീവമാകുന്ന സമയത്താണ് ഈ ഓർമ്മ പുതുക്കപ്പെടുന്നത്.
Photo and News Source: Kairali News



