തൃശൂരിലെ മുണ്ടത്തിക്കോടിലുള്ള ഒരു വെടിക്കെട്ട് നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരണമടഞ്ഞു. നിരവധി തൊഴിലാളികൾക്ക് ഗുരുതര പൊള്ളലേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായമായി പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി ഇരകളുടെ കുടുംബങ്ങളോടൊപ്പം നിൽക്കുമെന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി പ്രിയപ്പെട്ടവരെ ഓർത്ത് ഹൃദയം നുറുങ്ങുന്നതായി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാനും സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്താനും നിർദ്ദേശിച്ചു.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. പ്രത്യേക സംവിധാനം മോണിറ്ററിംഗിനായി ഒരുക്കിയിട്ടുണ്ട്. പൂരത്തിനുള്ള ഒരുക്കങ്ങളുടെ ഇടയിലുണ്ടായ ഈ അപകടം കേരളത്തെ സങ്കടത്തിലാക്കി. പ്രതിപക്ഷ നേതാവി വി.ഡി. സതീശൻ ഞെട്ടിക്കുന്ന സംഭവമാണെന്ന് അഭിപ്രായപ്പെട്ടു.
Photo and News Source: Media Mangalam



