തൃശ്ശൂരിലെ മുണ്ടത്തിക്കോട് പടക്കനിര്മാണശാലയിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ദേശീയതലത്തിൽ അതീവ ദുഃഖം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കണമെന്നും അദ്ദേഹം പ്രാർത്ഥിച്ചു. കേന്ദ്രസർക്കാർ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നു.

ദുരന്തം നടന്നത് പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ നിര്മാണശാലയിലാണ്. ഉച്ചതിരിഞ്ഞ് 3:30 ഓടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരെ കൂടി മൃതദേഹങ്ങൾ കണ്ടെത്തിയതോടെ മരണസംഖ്യ 12 ആയി ഉയർന്നു. പരിക്കേറ്റ 23 പേരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നു. രക്ഷാപ്രവർത്തനം പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഫോടനസമയത്ത് 40-ലധികം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷും പരിക്കേറ്റു ചികിത്സയിലാണ്.

Photo and News Source: Janam TV