തൃശ്ശൂരിലെ വെടിക്കെട്ട് പുരയിൽ അപ്രതീക്ഷിതമായി ഉണ്ടായ സ്ഫോടനവാർത്ത ഏറെ നടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ഫോടനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ ഡോക്ടർമാരെ വരുത്തും.

പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകൾ എന്നിവയെ ദുരന്തനിവാരണ വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.

Photo and News Source: Kairali News