കൊച്ചി ആസ്ഥാനമായുള്ള മണിരത്ന ഗ്രൂപ്പ്, ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തെ മുൻനിര സ്ഥാപനമാണ്. ഇവരുടെ പുതിയ പദ്ധതിയനുസരിച്ച്, 13 വീട്ടമ്മമാർക്ക് സ്വപ്നതേര് എന്ന പേരിൽ സൗജന്യ വിമാനയാത്ര കൊച്ചിയിൽ നിന്നും ബംഗളുരുവിലേക്കും തിരിച്ചും ലഭ്യമാക്കുന്നു. ഗ്രൂപ്പ് ചെയർമാൻ എസ്.വി.മണികണ്ഠൻ ഈ പദ്ധതി പ്രഖ്യാപിച്ച ചടങ്ങിൽ വീട്ടമ്മമാർക്ക് വിമാന ടിക്കറ്റുകളും കൈമാറി.
സ്ത്രീശാക്തീകരണത്തിനായുള്ള 'സ്ത്രീരത്ന' പദ്ധതിയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള 'ലിറ്റിൽ രത്ന' പദ്ധതിയും ഈ ചടങ്ങിലാണ് അവതരിപ്പിച്ചത്. ലിറ്റിൽ രത്ന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികളുടെ പഠനച്ചിലവും ഗ്രൂപ്പ് ഏറ്റെടുക്കുന്നു. കേരളത്തിൽ ആദ്യമായി ഒരു NBFC ഇത്തരത്തിലുള്ള സൗജന്യ വിമാനയാത്ര സംഘടിപ്പിക്കുന്നതാണ്.
മണിരത്ന ഗ്രൂപ്പിന് കേരളത്തിലും തമിഴ്നാട്ടിലും 58 ശാഖകളുണ്ട്. നാല് കമ്പനികളിലായി 250-ലധികം ജീവനക്കാരും 30,000-ത്തിലധികം ഉപഭോക്താക്കളുമുള്ള ഈ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ധന്യ മണികണ്ഠനും, സിദ്ധര്‍ഥ് മേനോനും, ജനറൽ മാനേജർ സി.പി. പ്രമോദും, മൈക്രോഫിനാൻസ് ഓപ്പറേഷൻസ് ഹെഡ് എൻ.പി. പ്രജീനും ചടങ്ങിൽ പങ്കെടുത്തു.
Photo and News Source: Dhanam



