ന്യൂഡൽഹി | ആപ്പിൾ കമ്പനിയിൽ 15 വർഷത്തെ നേതൃത്വത്തിന് ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. 2025 അവസാനത്തോടെ സ്ഥാനമൊഴിയുമെന്നും പകരം ജോൺ ടെർണസ് പുതിയ സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഹാർഡ്‌വെയർ എഞ്ചിനീയറിങ് വിഭാഗം മേധാവിയായ ടെർണസ്, 25 വർഷമായി ആപ്പിളിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.

മാക്, ഐപാഡ്, എയർപോഡ്സ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ച ടെർണസ്, ആപ്പിളിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. 50 വയസ്സുള്ള ടെർണസ്, ആപ്പിളിലെ മുതിർന്ന എക്സിക്യൂട്ടീവുകളിൽ പ്രായം കുറഞ്ഞവരിൽ ഒരാളാണ്. ടിം കുക്കിന്റെ ശൈലിയെക്കാൾ ഹാർഡ്‌വെയർ നവീകരണത്തിലേക്ക് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടെർണസ് ഇപ്പോൾ ഐഫോൺ 17 സീരീസിനൊപ്പം ഐഫോൺ എയർ അവതരിപ്പിച്ചതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. മാക്കുകളിൽ ആപ്പിളിന്റെ എം സീരീസ് ചിപ്പുകൾ ഉപയോഗിക്കുന്നതിനും നേതൃത്വം നൽകി. ആപ്പിളിന്റെ അന്താരാഷ്ട്ര ടൂറുകളിലും ഉൽപ്പന്ന ലോഞ്ചുകളിലും സജീവമായി പങ്കെടുക്കുന്നു.

Photo and News Source: Siraj Live