കുവൈറ്റ് സെൻട്രൽ ബാങ്ക്, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കാൻ പ്രാദേശിക ബാങ്കുകളോട് നിർദ്ദേശം നൽകി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി ചേർന്ന്, കാലഹരണപ്പെട്ട തൊഴിലാളികളുടെ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറും.
തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ബാങ്കുകൾക്ക് നിർദ്ദേശം. ചില ബാങ്കുകൾ ഉപഭോക്താക്കളുടെ വിവരം ശരിയായി ലഭിക്കാത്തത് മൂലം അക്കൗണ്ടുകൾ തുടരുകയും സാമ്പത്തിക തട്ടിപ്പിന് ഇടയാക്കുകയും ചെയ്തു.
ബാങ്ക് ജീവനക്കാർക്ക് ഈ അക്കൗണ്ടുകൾക്ക് കൃത്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം. കള്ളപ്പണം, തീവ്രവാദ ധനസഹായം കൈമാറ്റം എന്നിവ തടയുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
Photo and News Source: Kairali News



