കൊച്ചി: ശ്രീറാം ഫിനാൻസിന്റെ സ്ഥിരനിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ പുതുക്കിയതായി പ്രഖ്യാപിച്ചു. 6.75% മുതൽ 7.25% വരെയാണ് പുതിയ നിരക്ക്. 60 മാസത്തെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന 7.25% ലഭിക്കും.

മുതിർന്ന പൗരന്മാർക്കും നിക്ഷേപം പുതുക്കുന്നവർക്കും 0.50% അധിക പലിശ ലഭിക്കും. സ്ത്രീ നിക്ഷേപകരുടെ പലിശ നിരക്കിൽ 0.05% അധിക നേട്ടം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ നിക്ഷേപങ്ങൾക്കും വാർഷിക നിരക്കിൽ 0.15% അധിക നേട്ടം ലഭിക്കും.

നിരക്കുകൾ മെയ് 6 മുതൽ പ്രാബല്യത്തിൽ വരും. ക്രിസിൽ, ഐസിആർഎ, ഇന്ത്യ റേറ്റിംഗ്‌സ് എന്നിവയുടെ AAA/സ്റ്റേബിൾ റേറ്റിംഗും ഈ പദ്ധതികൾക്കുണ്ട്. മുൻനിര ധനകാര്യ സ്ഥാപനങ്ങളിൽ ശ്രീറാം ഫിനാൻസ് ഏറ്റവും വിശ്വാസയോഗ്യമായ സ്ഥിരനിക്ഷേപ പദ്ധതിയായി അറിയപ്പെടുന്നു.

Photo and News Source: Malayalam Express