ആറ്റിങ്ങലിലെ തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ വസിക്കുന്ന നിഷയുടെ വീട്ടിലെ നാടൻ പൂച്ചകൾ ഒരു മണിക്കൂറിനുള്ളിൽ എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയ സംഭവം ശ്രദ്ധയാകർഷിക്കുന്നു.
ഒരാഴ്ച മുൻപ് വീടിനു സമീപമുള്ള പുരയിടത്തിൽ നിന്ന് തള്ളപ്പൂച്ച ആദ്യം ഒരു അണലിക്കുഞ്ഞിനെ വായിൽ കടിച്ചുകൊണ്ട് മുറ്റത്തേക്ക് കയറിവന്നു. തുടർന്ന് രണ്ട് കുഞ്ഞൻ പൂച്ചകളും അവരുടെ വായിലും അണലിക്കുഞ്ഞുങ്ങളെ കടിച്ചുകൊണ്ട് എത്തി.
തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും അണലിയെ പിടിച്ചുകൊണ്ടുവന്നതോടെ നിഷ മറ്റുള്ളവരെ വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ വെഞ്ഞാറമൂട് സ്വദേശി രാജേഷ് സ്ഥലത്തെത്തി. അമ്മയും മക്കളും ചേർന്ന് നാല് പാമ്പിനെ കൂടി പിടിച്ചിരുന്നു.
പൂച്ചകൾ പിടികൂടിയ എട്ട് പാമ്പുകളും മരിച്ചു. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പൂച്ചകൾ പ്രശസ്തിയാർജ്ജിച്ചു.
Photo and News Source: Newsthen



