വേനല്‍ക്കാലത്ത് വാഹനയാത്ര സുഖകരമാക്കാൻ മികച്ച എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള കാറുകൾ അത്യാവശ്യമാണ്. പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില കാറുകള്‍ ക്യാബിന്‍ പെട്ടെന്ന് തണുപ്പിക്കാന്‍ സഹായിക്കുന്നു. പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായിവ തുടങ്ങിയവ ഈ രംഗത്ത് മുന്നിലാണ്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഏറ്റവും മികച്ച എസി സംവിധാനമുള്ള ബജറ്റ് കാറുകളില്‍ മുന്‍നിരയിലാണ്. ഉയര്‍ന്ന താപനിലയിലും ക്യാബിന്‍ അതിവേഗം തണുപ്പിക്കാന്‍ കഴിയുന്ന മികച്ച കപ്പാസിറ്റി കംപ്രസ്സറുകളാണ് ഇതിലുള്ളത്. നിലവില്‍ കോംപാക്ട് ഹാച്ചിന്റെ വില 5.78 ലക്ഷം രൂപ മുതലാണ്.
സിട്രണ്‍ C3 X ഈ വിഭാഗത്തിലെ അപ്രതീക്ഷിത എന്‍ട്രിയാണ്. മികച്ച റൈഡ് കംഫര്‍ട്ടിന് പുറമെ, അത്യുഷ്ണത്തിലും 14 ഡിഗ്രിയില്‍ താഴെ വരെ തണുപ്പ് നിലനിര്‍ത്താന്‍ കഴിയുന്ന 'ട്രോപ്പിക്കലൈസ്ഡ്' എസി സംവിധാനമാണ് ഇതിലുള്ളത്. വില 4.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് കോംപാക്റ്റ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ മികച്ച കൂളിംഗ് നല്‍കുന്ന വാഹനമാണ്. ഉയര്‍ന്ന കൂളിംഗ് പെര്‍ഫോമന്‍സിന് പുറമെ, മികച്ച ഫീച്ചറുകളും ഉള്ള ഈ കാർ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്.
Photo and News Source: DriveSpark



