വേനൽക്കാല അവധിയും ഉത്സവ സീസണും മൂലം യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റെയില്‍വേ 18,262 സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചത്. ഏപ്രില്‍ 15 മുതൽ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇതിനായി 908 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുതലുള്ള പ്രധാന പാതകളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 660 ട്രെയിനുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സർവീസുകളിലൂടെ 11,294 ട്രിപ്പുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ.

പ്രധാന റെയില്‍വെ സോണുകളുടെ വിശദാംശങ്ങൾ:

സെൻട്രല്‍ റെയില്‍വേ: 74 ട്രെയിനുകളിലൂടെ 3,082 ട്രിപ്പുകള്‍.

ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ: 64 ട്രെയിനുകളിലൂടെ 2,711 ട്രിപ്പുകള്‍.

വെസ്റ്റേണ്‍ റെയില്‍വേ: 106 ട്രെയിനുകളിലൂടെ 2,078 ട്രിപ്പുകള്‍.

പ്രധാന മെട്രോ നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ബർത്തുകള്‍ ലഭ്യമാക്കാനാണ് ഈ നടപടി.

Photo and News Source: Kerala Online News