തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർമ്മ നിറം മാറ്റം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. തമിഴ്നാട്ടിലെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ മോദിയുടെ ചർമ്മം കൂടുതൽ ഇരുണ്ടതായി കാണപ്പെട്ടു. ‘50 Shades of Modi Ji’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തീവ്ര ചർച്ചകൾ നടക്കുന്നു.

‘ഇത് വംശീയതയാണ്’ എന്ന വിമർശനം ഉയർന്നതോടെ, ദക്ഷിണേന്ത്യൻ ജനതയോട് അടുത്തുനിൽക്കാൻ അറിഞ്ഞു ചെയ്ത മേക്കപ്പാണെന്ന ആരോപണവും ഉയർന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മേക്കപ്പ് എന്ന വിമർശനവും ശക്തമായി. എക്സ്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലാണ് വിവാദം ഉയർന്നത്.

തമിഴ്നാട്ടിലെ റാലികളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കിടുന്നതിലൂടെ പ്രതികരണം ശക്തമായി. ‘ദ്രാവിഡരെ അപമാനിക്കുകയാണ്’ എന്ന ആരോപണവും ഉയർന്നു. താൽക്കാലിക ടാൻ ഉപയോഗത്തിലൂടെ ദക്ഷിണേന്ത്യക്കാരുടെ കറുത്ത തൊലിയെ പരിഹസിച്ചതാണെന്ന് പലരും വിമർശിച്ചു.

Photo and News Source: Malayalam Express