പിണറായിയിൽ മമ്പറം ബോട്ട് ജെട്ടിക്കടുത്ത് ജീപ്പ് അപകടം. വാഹന നിയന്ത്രണം വിട്ട് പുഴയിൽ വീണ ജീപ്പിൽ യുവതി യും ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തിന്റെ സഹായത്തോടെ പുഴയോരത്ത് വാഹനം നിർത്തിയ യുവതി, ഒറ്റയ്ക്ക് മുന്നോട്ടെടുക്കാനുള്ള ശ്രമത്തിലാണ് നിയന്ത്രണം വിട്ടത്. തുറന്നിരുന്ന ജീപ്പ് പുഴയിലേക്ക് വീണു. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും എത്തി വടം കെട്ടി ജീപ്പ് പുറത്തെടുത്തു.
അപകടത്തിൽ ആർക്കും പരിക്കൊന്നുമുണ്ടായില്ല. യുവതി നീന്തി രക്ഷപ്പെട്ടു. പോലീസ് സംഭവവിവരങ്ങൾ രേഖപ്പെടുത്തി.
Photo and News Source: Kerala Online News



