ജെ.ഇ.ഇ. പരീക്ഷാ ഫലപ്രഖ്യാപനത്തിനുശേഷം, വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച കോളേജുകളിൽ പ്രവേശനം നേടാനുള്ള അവസരം ലഭിക്കുന്നു. രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളായ എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിൽ പ്രവേശനത്തിനുള്ള പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.).
ജെ.ഇ.ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് ഈ പരീക്ഷ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 31 എൻ.ഐ.ടികൾ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്. സ്വയംഭരണാധികാരമുള്ള ഇവിടങ്ങളിൽ ഇംഗ്ലീഷിലാണ് പഠനം.
ബിരുദ, ബിരുദാനന്തര പാഠ്യപദ്ധതികൾ ഇവിടെ ലഭ്യമാണ്. ഈ വർഷം ജെ.ഇ.ഇ. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് എൻ.ഐ.ആർ.എഫ്. റാങ്കിംഗ് പ്രകാരം മികച്ച പത്ത് എൻ.ഐ.ടികളിൽ പ്രവേശനം നേടാം.
Photo and News Source: Siraj Live


