ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിൽ നിന്ന് മലാഗയിലേക്കുള്ള ഈസിജെറ്റ് വിമാന യാത്രയ്ക്കിടെ അസാധാരണ സംഭവം. റൺവേയുടെ നീളക്കുറവും കനത്ത കാറ്റും മൂലം വിമാനം സുരക്ഷിതമായി പറന്നുയരാൻ കഴിയില്ലെന്ന് പൈലറ്റ് മനസ്സിലാക്കി.

ഭാരം കുറയ്ക്കാൻ പത്ത് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. 1856 മീറ്റർ നീളമുള്ള ചെറിയ റൺവേയിൽ കനത്ത ഭാരവുമായി ടേക്ക് ഓഫ് ചെയ്യുന്നത് അപകടകരമായതിനാലായിരുന്നു ഈ നടപടി. സുരക്ഷാ പരിശോധനയിൽ ബോധ്യപ്പെട്ട പൈലറ്റ്, കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതനായി.

ആദ്യം യാത്രക്കാർ സ്വമേധയാ ഇറങ്ങാൻ തയ്യാറായില്ല. പക്ഷേ, ലഗേജുകൾ പുറത്തിറക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചിലർ സഹകരിച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് എയർലൈൻ വക്താവ് വ്യക്തമാക്കി.

പകരമായി മറ്റൊരു വിമാനത്തിലോ നഷ്ടപരിഹാരത്തിലോ യാത്രാസൗകര്യമൊരുക്കുമെന്നും എയർലൈൻ ഉറപ്പുനൽകി. വിമാനം പിന്നീട് സുരക്ഷിതമായി മലാഗയിലേക്ക് പറന്നു. സമാന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

Photo and News Source: Kvartha