തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ 23-ാം തീയതി സ്വർണധ്വജ പ്രതിഷ്ഠ നടക്കുന്നു. വ്യാഴാഴ്ച 7.33 മുതൽ 9.36 വരെ ദേവപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടത്തും. ദേവസ്വം പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, രക്ഷാധികാരി ലിജു നമ്പൂതിരിപ്പാട്, മാനേജർ കെ.ആർ. അർജ്ജുന്, ഭരണസമിതി അംഗം ഡി. സദാശിവൻ നായർ എന്നിവർ ചടങ്ങുകൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു.
ദിവസേന രാവിലെയും വൈകിട്ടും വിശേഷാൽ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളും നടത്തും. 21-ാം തീയതി പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അനുജ്ഞാബലി എന്നിവ നടത്തും. 22-ാം തീയതി സംഹാരതത്വ ഹോമം, വാസ്തുഹോമം, ശാന്തിഹോമം, ധ്വജാധിവാസം തുടങ്ങിയ ചടങ്ങുകൾ ഉണ്ട്. 23-ാം തീയതി രാവിലെ 7 മണിക്ക് ദേവപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടക്കും. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികനാകും.
24-25 തീയതികളിലും വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കും. 26-ാം തീയതി രാവിലെ ബ്രഹ്മകലശാഭിഷേകവും വൈകിട്ട് 7 മണിക്ക് കൊടിയേറ്റവും ഉണ്ട്. 7.30-ന് സോപാനസംഗീതവും 8 മണിക്ക് തുടർ ചടങ്ങുകളും നടക്കും.
Photo and News Source: Kerala Kaumudi Latest



