പശ്ചിമേഷ്യയിൽ സമാധാനത്തിനായി നടന്നുവരുന്ന രണ്ടാം വട്ട ചർച്ചകൾ ഇന്ന് അനിശ്ചിതത്വത്തിലാണ്. ഹോർമുസ് കടലിടുക്കിൽ യുഎസ് സേന പിടിച്ചെടുത്ത കപ്പലുകളുടെ പശ്ചാത്തലത്തിലാണ് ഇറാൻ ചർച്ചയിൽ നിന്നും പിന്മാറിയത്. സമാധാന കരാറിന് തയ്യാറാകാതെ ഉപരോധം പിൻവലിക്കില്ല എന്ന നിലപാടിൽ അമേരിക്ക ഉറച്ചു നിൽക്കുന്നു.

ട്രംപ് ഭീഷണി ഉയർത്തിയെങ്കിലും ഇറാൻ അതിനെ തള്ളിക്കളഞ്ഞു. 'ഭീഷണിപ്പെടുത്തി ചർച്ച നടത്താമെന്ന് ആരും കരുതരുത്' എന്നാണ് ഇറാൻ പ്രതികരിച്ചത്. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.

Photo and News Source: Samakalika Malayalam