അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കുന്നതായി പ്രഖ്യാപിച്ചു. കരാർ നീട്ടാനുള്ള സാധ്യത ഇല്ലെന്നും, അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ധൃതിയില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉപരോധം തുടരുന്നതിലൂടെ ഇറാനെ പൂർണ്ണമായും തകർക്കാനാകുമെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനുമായുള്ള അന്തിമ കരാറിലെത്തുന്നതുവരെ ഉപരോധം തുടരുമെന്ന തീരുമാനം അന്താരാഷ്ട്ര സമൂഹത്തിൽ വലിയ പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട്.
Photo and News Source: 24 News



