പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് പരസ്യപ്രചരണം അവസാനിക്കും. ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് മണ്ഡലങ്ങളിലും തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പരസ്യപ്രചരണം നിർത്തും. ബംഗാളിൽ 152 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്. 3.22 ലക്ഷം വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ്.
ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള വനിതാ നേതാക്കളും സംസ്ഥാനത്തുണ്ട്. പരസ്യപ്രചരണത്തിന്റെ അവസാന ദിവസം കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണം ടിഎംസി ശക്തമായി ഉന്നയിക്കുന്നു.
പ്രധാനമന്ത്രിയുടെ റാലിക്കിടെ തെരുവിൽ ഇറങ്ങി ജാൽമുരി കഴിച്ചത് നാടകമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. വോട്ടെടുപ്പിന് തൊട്ടുമുൻപ് ടിഎംസി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുമെന്നും മമത മുന്നറിയിപ്പ് നൽകി. 23-നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും. 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും തമിഴ്നാട്ടിൽ ആത്മവിശ്വാസത്തോടെ മത്സരിക്കുന്നു.
Photo and News Source: Asianet News



