കാലിഫോർണിയ: ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. സെപ്റ്റംബർ 1 മുതൽ ജോൺ ടെർണസ് പുതിയ സിഇഒ ആയി ചുമതലയേൽക്കും. ഓഗസ്റ്റ് അവസാനം വരെ ടിം കുക്ക് ഈ പദവിയിൽ തുടരുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. ടിം കുക്ക് എക്സിക്യൂട്ടിവ് ചെയർമാനായി തുടരുമെന്നും ആപ്പിൾ അറിയിച്ചു.
1998-ൽ ആപ്പിളിൽ ചേർന്ന ടിം കുക്ക്, 2011-ൽ സിഇഒ ആയി ചുമതലയേൽക്കുമ്പോൾ സ്റ്റീവ് ജോബ്‌സിന്റെ പിൻഗാമിയായി. കമ്പനിയുടെ ഉത്പന്ന നിര വികസിപ്പിക്കുകയും, ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു. 2001-ൽ ആപ്പിളിൽ ചേർന്ന ജോൺ ടെർണസ്, ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുടെ വികസനത്തിൽ നേതൃത്വം നൽകി.
65 വയസ്സുകാരനായ ടിം കുക്ക് പദവിയിൽ നിന്ന് വിരമിച്ചാൽ ആപ്പിളിനെ നയിക്കാനുള്ള നേതാവിന്റെ തിരച്ചിൽ ആരംഭിച്ചു. ടെക്ക് ലോകത്ത് ഈ മാറ്റം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
Photo and News Source: Mathrubhumi



