തൃശ്ശൂരിലെ കൊടകരയിൽ പാമ്പുകടിയേറ്റ 10 വയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനോഷ് കണ്ണു തുറന്നതായി മെഡിക്കൽ റിപ്പോർട്ടിൽ. അനോഷിന്റെ സഹോദരൻ 8 വയസ്സുകാരൻ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയിൽ ആല്‍ജോയെ ശംഖുവരയൻ പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചു.
രാത്രി ചൂടുകാരണം ഹാളിലായിരുന്നു കുട്ടികൾ കിടന്നുറങ്ങിയത്. രാത്രി 2 മണിയോടെ വയറുവേദനയെത്തിയ കുട്ടികൾ ജ്യൂസ് കഴിച്ചിരുന്നു. ജീരകവെള്ളം നല്‍കിയെങ്കിലും അവസ്ഥ വഷളായപ്പോൾ പിതാവ് ചാലക്കുടി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആല്‍ജോ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പുകടിയാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാർ അതെ പാമ്പിനെ തല്ലിക്കൊന്നു.
Photo and News Source: Siraj Live



