നോർതേൺ അയർലണ്ടിലെ ടൈറോണിൽ നടന്ന കത്തിക്കുത്തിൽ ഒരു പുരുഷന് വയറ്റിൽ കുത്തേറ്റു. ഞായറാഴ്ച പകൽ 12.25-ന് കേൾവിൻ റോഡ് പ്രദേശത്തായിരുന്നു സംഭവം. പരിക്കേറ്റയാളെ പൊലീസും ആംബുലൻസും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

44 വയസുള്ള മറ്റൊരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നുമുണ്ട്. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ 101 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കേസ് റഫറൻസ് നമ്പർ 34 – 19/04/26 ആയി രജിസ്റ്റർ ചെയ്യപ്പെട്ടു.

Photo and News Source: Sathyam Online