കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു ശേഷം കുടുംബം കമ്മീഷണറെ കണ്ട്. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തതായി പിതാവ് രാജൻ വെളിപ്പെടുത്തി. നിതിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കമ്മീഷണറെ കാണാൻ പോയി. നിതിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജൻ ആവശ്യപ്പെട്ടു. ഇനിയൊരു നിതിൻ രാജോ, രോഹിത് വെമുലയോ, സിദ്ധാർത്ഥനോ ഉണ്ടാകരുതെന്നാണ് പിതാവിന്റെ ആഗ്രഹം.
അവസാനം വരെ തന്റെ മകനുവേണ്ടി പോരാടുമെന്ന് രാജൻ പ്രതിജ്ഞയെടുത്തു.
Photo and News Source: 24 News



