അമ്പലപ്പുഴയിലെ പുന്നപ്രയിൽ നടന്ന ഒരു ദാരുണ അപകടത്തിൽ 22 വയസ്സുള്ള സ്വാതി മരണമടഞ്ഞു. രാത്രി ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷനിൽ വച്ചായിരുന്നു സംഭവം. മാതൃസഹോദരൻ അഭിലാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിൽ വീണു.
കെഎസ്ഇബി ജീവനക്കാർ വൈദ്യുതി വിച്ഛേദിച്ചശേഷം ഒരു മണിക്കൂർ പരിശ്രമിച്ചെങ്കിലും സ്വാതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാർന്നു മരണം സംഭവിച്ചു. അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരിക്കേറ്റ് രക്ഷപ്പെട്ടു. സ്വാതി പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോൻറെയും മിനിമോളുടെയും മകളായിരുന്നു.
Photo and News Source: Kerala Online News



